Union Budget 2026 Live Updates:
11:30 AM: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. പ്രഖ്യാനം നടത്തിയ 7 അതിവേഗ ഇടനാഴികളിൽ കേരളമില്ല
11:25 AM: ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി, ഗഗനിയേയും സൂരത്തിനെയും ബന്ധിപ്പിക്കും
5 വർഷത്തിനകം 12 പുതിയ ജലപാതകൾ
11:16 AM : ഇന്ത്യ 2.0 , സെമി കണ്ടക്ടർ മിഷന് വേണ്ടി 40,000 കോടി
11:15 AM: ധാതുമണൽ ഇടനാഴിയിൽ ഒഡീഷ, കേരളം,ആന്ധ്ര തമിഴ് നാട്. ഇവിടങ്ങളിൽ ധാതു മണൽ ഖനനത്തിനായി പ്രത്യേക ഇടനാഴി
11: 14 AM :ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിംഗ് ഹബ്ബാക്കാൻ 10,000 കോടി
11:10 AM : 2014 മുതൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച, സ്ഥിരത, ധനകാര്യ അച്ചടക്കം, സുസ്ഥിര വികസനം, മിതമായ വിലക്കയറ്റം എന്നിവയെ പറ്റി ധനമന്ത്രി
11:00 AM - കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള യൂണിയന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.നിര്‍മല സീതാരമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരണമാണിത്.
10:30 AM - മജന്ത കാഞ്ചീവരം സാരിയില്‍ നിര്‍മല
തമിഴ്നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ആദരിച്ച് കൈത്തറി മജന്ത കാഞ്ചീവരം സില്‍ക്ക് സാരി ധരിച്ചാണ് ധനമന്ത്രി കര്‍തവ്യ ഭവനില്‍ എത്തിയത്.
10:00 AM - കാബിനറ്റ് അംഗീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള യൂണിയന്‍ ബജറ്റിന് അംഗീകാരം നല്‍കി.
09:30 AM - രാഷ്ട്രപതിയുടെ അനുഗ്രഹം
ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചു. പരമ്പരാഗത 'ദഹി-ചീനി' (തൈരും പഞ്ചസാരയും) നല്‍കി രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നു.
09:00 AM - പ്രത്യേക ട്രേഡിംഗ് സെഷന്‍ ആരംഭിച്ചു
ബജറ്റ് ദിനത്തില്‍ പ്രത്യേക ഞായറാഴ്ച ട്രേഡിംഗ് സെഷനില്‍ സെന്‍സെക്‌സ്, നിഫ്റ്റി ഇടിവില്‍ തുറന്നു. നിക്ഷേപകര്‍ ജാഗ്രതയിലാണ്. സെന്‍സെക്‌സ് 86.55 പോയിന്റ് (0.11%) ഇടിഞ്ഞ് 82,183.23 ആയി. നിഫ്റ്റി 54.40 പോയിന്റ് (0.21%) താഴേക്ക് 25,266.25 വീണു.