Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

കേരളം ചോദിച്ചതും കിട്ടിയതുമായ കാര്യങ്ങൾ ഇവ

Union Budget 2026-27 Live, Budget 2026 Live Updates, ബജറ്റ് 2026-27, Budget Speech Malayalam,Union Budget for Kerala,Budget Breaking News
അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഫെബ്രുവരി 2026 (15:58 IST)
മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം പാര്‍ലമെന്റില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഒരു മണിക്കൂറും 26 മിനിട്ടും നീണ്ടുനിന്ന ഈ ബജറ്റ് അവതരണത്തില്‍ കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് മുഖം തിരിച്ചിരിക്കുകയാണ് കേന്ദ്രം. അതിവേഗ റെയില്‍പാതയോ എയിംസോ പ്രതീക്ഷിച്ച കേരളത്തിന് ലഭിച്ചത് നാളികാര പ്രോത്സാഹനവും ആയുര്‍വേദ പ്രോത്സാഹനവും അപൂര്‍വ ധാതു ഇടനാഴിയെന്ന പരിഗണനയും മാത്രമാണ്

ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച അവതരിപ്പിക്കപ്പെട്ട ഈ ബജറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, കായികം, കൃഷി തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളായ AIIMS, സാമ്പത്തിക പാക്കേജ്, അതിവേഗ റെയില്‍ പദ്ധതി എന്നിവയ്ക്ക് ഇത്തവണയും സാക്ഷാത്കാരമായില്ല എന്നത് നിരാശാജനകമാണ്.


കോക്കനട്ട് പ്രൊമോഷന്‍ സ്‌കീം-
ആരംഭിക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ഒരു കോടിയോളം തേങ്ങാക്കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. ഇന്ത്യന്‍ തേങ്ങയും കശുവണ്ടിയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി** പ്രഖ്യാപിച്ചത് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ആയുര്‍വേദ ടൂറിസത്തിന് ഉത്തേജനമാകും. മരുന്നുചെടികള്‍ വളര്‍ത്തുന്നവര്‍ക്കും സംസ്‌കരിക്കുന്നവര്‍ക്കും സഹായപദ്ധതി ഉണ്ടാകും.

കേരളത്തിലും കര്‍ണാടകത്തിലും കടലാമ പരിചരണ കേന്ദ്രങ്ങള്‍- സ്ഥാപിക്കുമെന്ന പ്രഖ്യാപനം സമുദ്രജീവി സംരക്ഷണത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു.


വനിതാ സംരംഭകര്‍ക്കായി 'ശീ മാര്‍ട്ട്' പദ്ധതി പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.



കേരളത്തിന്റെ നിരാശ: എന്തൊക്കെ കിട്ടിയില്ല

കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രീ-ബജറ്റ് ചര്‍ച്ചകളില്‍ ഉന്നയിച്ച നിരവധി ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല

1. AIIMS- വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടില്ല
2.
സാമ്പത്തിക തിരുത്തല്‍ പാക്കേജ് - കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തില്ല
3. അതിവേഗ റെയില്‍ പദ്ധതി - ഏഴ് പുതിയ ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല
4. പ്രവാസി പുനരധിവാസ പാക്കേജ് - പ്രവാസികളുടെ പ്രതീക്ഷകള്‍ നിറവേറിയില്ല
5. പദ്ധതി തൊഴിലാളികളുടെ വേതന വര്‍ധനവ് - പരിഗണിച്ചില്ല
6. മനുഷ്യ-വന്യജീവി സംഘര്‍ഷം - പ്രത്യേക ഫണ്ട് അനുവദിച്ചില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :