ഭുവനേശ്വർ|
സജിത്ത്|
Last Updated:
വ്യാഴം, 25 ഓഗസ്റ്റ് 2016 (09:00 IST)
ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനാല്‍ ഭർത്താവ് പത്തുകിലോമീറ്ററോളം തോളിലേറ്റി നടന്നു. കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞെടുത്ത മൃതദേഹമാണ് ഇയാൾ തോളിലേറ്റി നടന്നത്. ക്ഷയരോഗം ബാധിച്ചായിരുന്നു ഇയാളുടെ ഭാര്യ മരിച്ചത്. മൃതദേഹം ആംബുലൻസിൽ കയറ്റി 60 കിലോമീറ്റർ അകലെയുള്ള സ്വന്തം നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനാലാണ് 12 വയസ്സുള്ള മകൾക്കൊപ്പം ദനാ മജ്ഹി നടന്നത്.
ഒഡീഷയിലെ ഏറ്റവും പിന്നാക്ക ജില്ലയായ കലഹന്തി സ്വദേശിയാണ് ഇയാള്‍. പത്തുകിലോമീറ്റർ നടന്ന ഇയാളെ കണ്ടെത്തിയ പ്രാദേശിക മാധ്യമ സംഘമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ആംബുലൻസ് വിളിക്കാൻ തന്റെ കയ്യില്‍ പണമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ അവർക്കു സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതായും ദനാ മജ്ഹി പറഞ്ഞു. മാധ്യമപ്രവർത്തകർ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതിനെത്തുടർന്നാണ് ബാക്കിയുള്ള 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാനായി ആംബുലൻസ് ഏർപ്പാടാക്കിയത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം