ദേശിയ തൊഴിലുറപ്പ് പദ്ധതിയില്‍ ദീപിക പദുകോണ്‍!

ശ്രീനു എസ്| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (15:41 IST)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യാജ ഐഡി കാര്‍ഡില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വച്ച് തട്ടിപ്പ്. മധ്യപ്രദേശില്‍ സോനു ശാന്തിലാല്‍ എന്ന പേരിലുള്ള കാര്‍ഡിലാണ് ദീപികയുടെ ചിത്രം ഉള്ളത്.

ഇത്തരം വ്യാജകാര്‍ഡുകള്‍ വഴി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി ജില്ലാഭരണകൂടം പറയുന്നു. കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓട നിര്‍മ്മിക്കുന്നതിനാണ് പണം നല്‍കിയിരിക്കുന്നത്. കാര്‍ഡില്‍ പേരുള്ളവരെ തേടിപിടിച്ചപ്പോള്‍ തങ്ങള്‍ ഒരുദിവസത്തെ ശമ്പളം പോലും കൈപ്പറ്റിയിട്ടില്ലെന്നാണ് പറയുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :