1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. There May Be Crime, But No 'Apraadh': Bihar CM Samrat Choudhary’s Bizarre Remark Sparks Ridicule

ബിഹാറിൽ ക്രൈം നടക്കുമായിരിക്കും, കുറ്റകൃത്യങ്ങൾ ഉണ്ടാകില്ല: വിചിത്ര വാദവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി

വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ പരിഹാസമാണ് പ്രതിപക്ഷം സാമ്രാട്ട് ചൗധരിക്കെതിരെ നടത്തുന്നത്.

Samrat Choudhary Bihar CM crime apraadh remark, Tejashwi Yadav RJD attack Samrat Choudhary, Bihar law and order controversy November 2026, Samrat Choudhary news ThePrint
ബിഹാറിലെ ക്രമസമാധാന നിലയെ പറ്റി വേറിട്ട വാദവുമായി ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി. ബിഹാറില്‍ ക്രൈം ഉണ്ടാകാമെങ്കിലും കുറ്റകൃത്യങ്ങള്‍ എന്ന ആശയം തന്നെ ഇല്ലാതായെന്നും സംസ്ഥാനത്ത് കുറ്റവാളികളില്ലെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ഇംഗ്ലീഷ് പദമായ ക്രൈം എന്നും ഹിന്ദി പദമായ അപരാധ് എന്നും വേര്‍തിരിച്ചുകാണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ പരിഹാസമാണ് പ്രതിപക്ഷം സാമ്രാട്ട് ചൗധരിക്കെതിരെ നടത്തുന്നത്.
 
മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മുന്‍ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് സര്‍ക്കാരിനെതിരെ രൂക്ഷമായ പരിഹാസമാണ് നടത്തിയത്. ബിഹാറില്‍ 'ക്രൈം' നടക്കാം, പക്ഷേ 'അപരാധം' നടക്കില്ലെന്ന് സാമ്രാട്ട് ചൗധരി പറയുമ്പോഴെ അയാളെ മുഖ്യമന്ത്രിയാക്കിയത് നരേന്ദ്രമോദിയാണെന്ന് മനസിലാക്കാമെന്നായിരുന്നു തേജസ്വി യാദവിന്റെ പരിഹാസം. വേദിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക് കീഴിലാണല്ലോ ജോലി ചെയ്യുന്നത് എന്നതില്‍ അഭിമാനമാണൊ അപമാനമാണോ തോന്നുന്നതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. അതേസമയം ബിഹാറിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാമ്രാട്ടിന് സുപാരി നല്‍കിയോ എന്നും തേജസ്വി യാദവ് ചോദിച്ചു.
 
നിയമപരമായും കണക്കുകള്‍ പരിശോധിച്ചാലും ബിഹാറിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ആശങ്കജനകമായി തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വിചിത്ര വാദം. ബിഹാറിനെ ക്രമസമാധാന നിലയെ പ്രതിരോധിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ ട്രോളുകളായതോടെ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.ALSO READ: യുഎസ് ഇടക്കാല തിരെഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി, ആദ്യ ഫലസൂചനകൾ വരുമ്പോൾ ഡെമോക്രാറ്റുകൾ മുന്നിൽ
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യുഎസ് ഇടക്കാല തിരെഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി, ആദ്യ ഫലസൂചനകൾ വരുമ്പോൾ ഡെമോക്രാറ്റുകൾ മുന്നിൽ