രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി ക്ഷാമമില്ല, ആവശ്യത്തിനുമാത്രം വാങ്ങുക: എണ്ണ കമ്പനികളുടെ അറിയിപ്പ്
ഇന്ധനലഭ്യതയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി എണ്ണ കമ്പനികള്‍. രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി ക്ഷാമമില്ലെന്നും അതിനാല്‍ ആവശ്യത്തിനുമാത്രം ഇന്ധനം വാങ്ങണമെന്നും കമ്പനികള്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് അറിയിപ്പ് പുറത്തിറക്കിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തുടനീളമുള്ള പമ്പുകളില്‍ ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുകയാണെന്നും എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികള്‍ വ്യക്തമാക്കി.