പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാന്‍ ചായക്കടക്കാരന്‍ നൂറുരൂപ മണിയോഡര്‍ അയച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (12:52 IST)
പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാന്‍ ചായക്കടക്കാരന്‍ നൂറുരൂപ മണിയോഡര്‍ അയച്ചു. മഹാരാഷ്ട്ര ബാരമതിയില്‍ ചായക്കടനടത്തുന്ന അനില്‍ മോറെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും മണിയോഡറും അയച്ചത്.

പ്രധാനമന്ത്രിയുടെ താടി അധികമായി വളര്‍ന്നിരിക്കുന്നതോടൊപ്പം രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് തൊഴിലവസരം ആകണമെന്ന ആഗ്രഹം കൊണ്ടാണ് കത്തിനോടൊപ്പം പണം അയച്ചതെന്ന് അനില്‍ മോറെ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ലോക്ഡൗണ്‍ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങള്‍ക്ക് മുപ്പതിനായിരം രൂപ വീതം നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :