ടാറ്റ നെക്സോൺ ഇവിയ്ക്ക് തീ പിടിച്ചു, രാജ്യത്ത് ആദ്യം

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (15:38 IST)
ടാറ്റയുടെ ജനകീയ ഇലക്രിക് കാർ നെക്സോണിന് തീപിടിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ഇലക്ട്രിക് കാറിന് തീപിടിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ പറ്റി ടാറ്റ അന്വേഷണം തുടങ്ങി. മുംബൈ വസായി വെസ്റ്റിലാണ് സംഭവം.

വാഹനത്തിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം മുംബൈയിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വാഹനത്തിൻ്റെയും ഉപഭോക്താവിൻ്റെയും സുരക്ഷയ്ക്ക് ടാറ്റ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും. വിശദമായ അന്വേഷണത്തിന് ശേഷം ഇതിൻ്റെ വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും കമ്പനി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :