ഇന്ന് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് അറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ജൂണ്‍ 2022 (08:19 IST)
ഇന്ന് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് അറിയിപ്പ്. തമിഴ്‌നാട് ജെനെറേഷന്‍ അന്റ് ഡിസ്ട്രിബൂഷനാണ് ഇക്കാര്യം അറിയിച്ചത്. തമ്പാരം, അംബത്തൂര്‍, പോരൂര്‍, അവഡു, വ്യാസര്‍പടി, ഐടി കോറിഡോറര്‍, പേരമ്പൂര്‍, കെകെ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലാണ് പവര്‍കട്ട് ഉണ്ടാകുന്നത്. രാവിലെ ഒന്‍പതുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പവര്‍കട്ട് ഉണ്ടാകുന്നത്. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നാണ് അറിയിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :