അനുബന്ധ വാര്‍ത്തകള്‍
- എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം
- നിയമസഭയിൽ കരുത്ത് തെളിയിച്ച് വിജയ്, 144 വോട്ടുകളോടെ വിശ്വാസവോട്ടെടുപ്പിൽ വിജയം, കുതിര കച്ചവടമെന്ന് ഡിഎംകെ
- തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
- തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; ടിവികെയ്ക്കു പിന്തുണയില്ലെന്ന് എഎംഎംകെ, സത്യപ്രതിജ്ഞ ഇന്നില്ല
- Tamil Nadu Politics : ഡിഎംകെ- എഐഡിഎംകെ സഖ്യം വന്നാൽ 108 പേരും രാജിവെയ്ക്കും, തമിഴ്നാട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!
വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്നാട്ടിൽ വകുപ്പ് വിഭജനമായി
ഗ്രാമവികസനം, ജലവിഭവ വകുപ്പുകള്‍ എന്‍ ആനന്ദിനാണ്.
തമിഴ്നാട് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള വകുപ്പുവിഭജനം പൂര്‍ത്തിയായി. ആഭ്യന്തരം, പോലീസ്, ശിശുക്ഷേമം എന്നീ പ്രധാനവകുപ്പുകള്‍ മുഖ്യമന്ത്രിയായ വിജയ് തന്നെയാകും കൈകാര്യം ചെയ്യുക. പൊതുഭരണം, യുവജനക്ഷേമം, മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന് എന്നീ പ്രധാനവകുപ്പുകളും വിജയ്ക്കാണ്.
മുതിര്‍ന്ന നേതാവായ കെ എ സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ എസ് കീര്‍ത്തന വ്യവസായവകുപ്പ് കൈകാര്യം ചെയ്യും. ഗ്രാമവികസനം, ജലവിഭവ വകുപ്പുകള്‍ എന്‍ ആനന്ദിനാണ്. പൊതുമരാമത്ത്, കായികവകുപ്പുകള്‍ ആദവ് അര്‍ജുനയ്ക്ക് ലഭിച്ചു. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ ഡോ കെ ജി അരുണ്‍രാജ് കൈകാര്യം ചെയ്യും.
ഭക്ഷ്യ പൊതുമരാമത്ത് വകുപ്പ് പി വെങ്കട്ടരമണനും ഊര്‍ജവിഭവ- നിയമവകുപ്പുകള്‍ ആര് നിര്‍മല്‍കുമാറിനും ലഭിച്ചു. സ്കൂള്‍ വിദ്യഭ്യാസവകുപ്പ് രാജ് മോഹനാണ് നല്‍കിയിരിക്കുന്നത്. പ്രകൃതിവിഭവം, മിനറല്‍ ആന്‍ഡ് മൈന്‍സ് വകുപ്പ് ഡോ ടി കെ പ്രഭുവിനാണ്.