അനുബന്ധ വാര്‍ത്തകള്‍
- Tamil Nadu Exit Poll: തമിഴ്നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്സിസ് മൈ ഇന്ത്യ
- സ്ത്രീകൾക്ക് മാസം 2,500 രൂപ, സൗജന്യ എല്‍പിജി സിലിണ്ടർ, വിവാഹത്തിന് സ്വർണവും പട്ടുസാരിയും: ടിവികെ പ്രകടനപത്രിക
- ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരാമെന്ന് ഉറപ്പുനൽകി വിജയ്
- 'വിജയിയെ അപമാനിക്കുന്ന സിനിമ ഒരു ദിവസം പോലും തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല'; മുന്നറിയിപ്പുമായി ടിവികെ നേതാവ്
- തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും, സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ടിവികെ
Tamilnadu Election results : 'അണ്ണൻ വന്താൽ, അതിരടി' : തമിഴ്നാട്ടിൽ വിജയ് തരംഗം 100 സീറ്റിൽ ലീഡ് പിടിച്ച് വിജയുടെ ടിവികെ
തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും 3 സീറ്റുകളില്‍ വിജയുടെ ടിവികെ മുന്നിലാണ്.
തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കളം നിറഞ്ഞ് നടന് വിജയുടെ തമിഴക വെട്രി കഴകം. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന മത്സരത്തില്‍ ടിവികെ 100 ഇടത്താണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ സഖ്യം 52 സീറ്റിലും ഏഐഡിഎംകെ സഖ്യം 71 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. തിരിച്ചിറപ്പള്ളി(ഈസ്റ്റ്), പെരമ്പൂര്‍ മണ്ഡലങ്ങളിലും വിജയ് തന്നെയാണ് ലീഡ് ചെയ്യുന്നത്.
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി എടപ്പാടി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. ഡിഎംകെയുടെ കാശിയാണ് ഇവിടെ പളനിസാമിക്ക് എതിരാളി. അതേസമയം പാര്‍ട്ടി രൂപീകരിച്ച് ആദ്യ വര്‍ഷം തന്നെ അധികാരത്തിലെത്തുന്നു എന്ന നേട്ടത്തിന് തൊട്ടടുത്താണ് വിജയ്. ഭരണം ഉറപ്പാക്കാന്‍ 18 സീറ്റുകളിലെ വിജയം കൂടി മാത്രമാണ് വിജയ്ക്ക് ആവശ്യമുള്ളത്. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും 3 സീറ്റുകളില്‍ വിജയുടെ ടിവികെ മുന്നിലാണ്.
അടുത്ത ലേഖനം