നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ!

നടിയുടെ മരണം; നടൻ അറസ്റ്റിൽ

aparna| Last Updated: വെള്ളി, 7 ജൂലൈ 2017 (12:04 IST)
ബംഗാള്‍ നടിയും മോഡലുമായ ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് നടനും സോണികയുടെ സുഹൃത്തുമായ വിക്രം ചാറ്റര്‍ജി അറസ്റ്റിൽ. കൊല്‍ക്കത്ത പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് വിക്രം ചാറ്റര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരം ചാറ്റര്‍ജിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ആവശ്യമായ തെളിവുകള്‍ വിക്രം ചാറ്റര്‍ജിക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തേ അപകടകരമായ രീതിയിൽ അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ചാറ്റര്‍ജിക്ക് കേസെടുത്തിരുന്നു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന വകുപ്പാണിത്.

ഏപ്രില്‍ 29 ന് രാത്രി 3.30ക്ക് പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേയാണ് സോണിക ചൗഹാന്‍ കൊല്ലപ്പെട്ടത്. ചാറ്റര്‍ജിയും ചൗഹാനും സഞ്ചരിക്കുകയായിരുന്ന കാര്‍ നടപ്പാതയില്‍ കാര്‍ മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ചാറ്റര്‍ജിയായിരുന്നു. അപകടം നടന്ന അന്ന് താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് ചാറ്റര്‍ജി പൊലീസിനോട് പറഞ്ഞത്. പിന്നീട് താന്‍ മദ്യപിച്ചതായി ചാറ്റര്‍ജി പൊലീസിനോട് സമ്മതിച്ചിരുന്നു. അതിവേഗത്തിലായിരുന്നു ചാറ്റര്‍ജി കാറോടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ബംഗാളിലെ ഒരു പ്രമുഖ ടെലിവിഷന്‍ ഷോയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാറ്റര്‍ജിയെ സംരക്ഷിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :