ബംഗ്ലാദേശിയെ സ്വന്തം ടീമിൽ കളിപ്പിക്കുന്നു, ഷാറൂഖ് ഖാൻ ദേശദ്രോഹിയെന്ന് ബിജെപി നേതാവ്: വിവാദം

Shah rukh khan
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജനുവരി 2026 (15:34 IST)
മീരറ്റ് (ഉത്തര്‍പ്രദേശ്): ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ
സംഗീത് സോം. ഐപിഎല്‍ താരലേലവുമായ വിഷയത്തിലാണ് ഷാറൂഖ് ഖാനെതിരെ ദേശദ്രോഹിയെന്ന പരാമര്‍ശം സംഗീത് സോം നടത്തിയത്. ഐപിഎല്ലില്‍ ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് സംഗീത് സോമിന്റെ പരാമര്‍ശം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം നടത്തുമ്പോള്‍ മുസ്തഫിസുറിനെ കൊല്‍ക്കത്തയില്‍ കളിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് സംഗീത് സോമിന്റെ പരാമര്‍ശം.


മീരറ്റില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സംഗീത് സോം ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഐപിഎല്‍ പോലുള്ള വേദികള്‍ ''വെറും കായിക മത്സരം മാത്രമല്ല, ദേശീയ അഭിമാനവുമായി ബന്ധപ്പെട്ടതാണെന്നും'' ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നും സംഗീത് സോം പറഞ്ഞു/ അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം നരേന്ദ്രമോദി സര്‍ക്കാരിനെയും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും സംഗീത് സോം പ്രസംഗത്തില്‍ പ്രശംസിക്കുകയും ചെയ്തു. പ്രസംഗം ചര്‍ച്ചയായതോടെ സാമൂഹികമാധ്യമങ്ങളില്‍ സംഗീത് സോമിനെതിരെ വിമര്‍ശനം ശക്തമാണ്. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഒരു ബംഗ്ലാദേശി കളിക്കാരനെ വാങ്ങി എന്ന പേരില്‍ ഷാറൂഖ് ഖാനെ ദേശദ്രോഗി എന്ന് വിളിക്കുന്നത് അതിരുകടന്ന പ്രവര്‍ത്തിയാണെന്നാണ് ആരാധകര്‍ പ്രതികരിച്ചത്. വിഷയത്തില്‍ ഷാറൂഖ് ഖാനോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അധികൃതരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :