1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul gandhi slams India - USA deal

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രി രാജ്യത്തെ ഒറ്റുകൊടുത്തു, ലോകസഭയിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Rahul Gandhi
ഇന്ത്യ- യുഎസ് വ്യാപാരകരാറിനെതിരെ ലോകസഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കരാറില്‍ എന്താണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ട്രംപിന് മുന്നില്‍ കേന്ദ്രം കീഴടങ്ങിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിയതായാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം. അമേരിക്ക കര്‍ഷകരെ സംരക്ഷിക്കുന്നത് പോലെ ഞങ്ങളും സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെ?, നമ്മുടെ അമ്മയെയാണ് നിങ്ങള്‍ വിറ്റത്. ഭാരത മാതാവിനെ, നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെ? രാഹുല്‍ ഗാന്ധി സഭയില്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ കണ്ണില്‍ ഭയമാണ്. അദ്ദേഹത്തിന്റെ കൈകള്‍ കെട്ടിവെയ്ക്കപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അടുത്ത ലേഖനം
സഞ്ജു സാംസൺ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ