ജോണി സിന്‍‌സിന് കാഴ്‌ച നഷ്‌ടമായോ ?; ബാസിതിന് മറുപടിയുമായി പോണ്‍ താരം രംഗത്ത്

   johny sins , abdul basit , jammu kashmir , ഇന്ത്യ , പാകിസ്ഥാന്‍ , അബ്ദുൽ ബാസിത് , ജോണി സിന്‍‌സ്
ന്യൂഡൽഹി| Last Updated: ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:56 IST)
മുന്‍ പാകിസ്ഥാന്‍ ഹൈ കമ്മിഷണർ അബ്ദുൽ ബാസിത് നടത്തിയ ട്വീറ്റ് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിയന്ത്രണ രേഖയ്‌ക്ക് അപ്പുറമുള്ള കശ്‌മീരികള്‍ പെല്ലറ്റ് ആക്രമണം നേരിടുന്നുവെന്ന ശീർഷകത്തില്‍
പോൺ താരം ജോണി സിൻസിന്‍റെ ചിത്രം ട്വീറ്റ് ചെയ്‌ത അദ്ദേഹത്തിന്റെ നടപടിയാണ് പരിഹാസത്തിന് കാരണമായത്.

തന്റെ ചിത്രം ഉപയോഗിച്ച് ഇന്ത്യക്കെതിരെ വികാരമുണ്ടാക്കാന്‍ ശ്രമിച്ച അബ്ദുൽ ബാസിതിന്റെ നിലപാടിനെതിരെ പ്രതികരിച്ച് ജോണി സിൻസ് രംഗത്ത് എത്തിയിരിക്കുകയാണ്. “നന്ദി, ബാസിത്, എന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് അറിയാന്‍ എന്റെ കാഴ്‌ചയ്‌ക്ക് കുഴപ്പമൊന്നുമില്ല” - എന്നായിരുന്നു സിന്‍സിന്റെ ട്വീറ്റ്.

ജോണി സിന്‍സിന്റെ പോണ്‍ വീഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ബാസിത് ട്വീറ്റ് ചെയ്‌തത്.
അനന്ത്നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാൾ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററിൽ കുറിപ്പിട്ടത്.

ട്വീറ്റ് വൈറലായതോടെ പിന്നിലെ മണ്ടത്തരം വ്യക്തമാക്കി പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നു കൂടി നൈല ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെ ബാസിത് കുറിപ്പ് നീക്കം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :