അനുബന്ധ വാര്‍ത്തകള്‍
- ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
- ഇന്ത്യയ്ക്ക് നല്കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും
- വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില
- Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്
- ശബരിമല യുവതി പ്രവേശനം: മതപരമായ ആചാരങ്ങളിലെ സാമൂഹിക പരിഷ്കരണത്തിന്റെ പരിധികളെ ചോദ്യം ചെയ്ത് സുപ്രീം കോടതി
തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ- ഡീസൽ വില കത്തിക്കയറുമോ?, 20 രൂപ വരെ ഉയർന്നേക്കും
അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിന് 20-25 വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് സൂചന. ഒറ്റത്തവണയായുള്ള വില വര്‍ധനവിന് പകരം ഘട്ടം ഘട്ടമായാകും വില വര്‍ധിപ്പിക്കുക.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരം അനിശ്ചിതത്ത്വത്തിലേക്ക് ആക്കിയതിനാല്‍ തന്നെ എണ്ണയുടെ സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും വര്‍ധിക്കുകയാണ്. ഇത് വിതരണത്തിലെ സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നത്. എണ്ണവില അന്താരാഷ്ട്ര തലത്തില്‍ കുത്തനെ ഉയര്‍ന്നെങ്കിലും തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നില്ല. എണ്ണ കമ്പനികള്‍ക്ക് എക്സൈസ് ഡ്യൂട്ടിയില്‍ 10 രൂപ ഇളവ് നല്‍കിയിരുന്നെങ്കിലും ഇതൊന്നും നഷ്ടം നികത്താന്‍ തികയില്ലെന്നാണ് സൂചന.
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഇത് വൈകുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറോളം എത്തിയ സാഹചര്യത്തില്‍ എണ്ണവില ലിറ്ററിന് 20- 25 രൂപയോളം ഉയരാനാണ് സാധ്യത. എന്നാല്‍ പണപ്പെരുപ്പ ആശങ്കകള്‍ കൂടി പരിഗണിച്ച് ഘട്ടം ഘട്ടമായാകും ഇത് നടപ്പിലാക്കുക.