രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടത് അപ്രതീക്ഷിതമല്ല: കേന്ദ്രനേതൃത്വം

 പി രാമചന്ദ്രന്‍ നായര്‍ , സിപിഐ കേന്ദ്രനേതൃത്വം , കെ പ്രകാശ് ബാബു
ന്യൂഡല്‍ഹി| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (15:27 IST)
തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായ പി രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടത് അപ്രതീക്ഷിതമല്ലെന്ന് സിപിഐ കേന്ദ്രനേതൃത്വം. വിവാദത്തെ തുടര്‍ന്ന് അച്ചടക്ക നടപടി ഉണ്ടായപ്പോള്‍ തന്നെ രാമചന്ദ്രന്‍ നായര്‍ രാജിവയ്ക്കുമെന്ന് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. പേയ്മെന്റ് സീറ്റ് ആരോപണം മാധ്യമ സൃഷ്ടിയാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

അതേസമയം പി രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു വ്യക്തമാക്കി. ഈ വിഷയത്തിന്റെ പേരില്‍ അടിയന്തരയോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

പേയ്മെന്റ് സീറ്റ് വിവാദത്തെത്തുടര്‍ന്ന് പി രാമചന്ദ്രന്‍ നായരെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. 2009ല്‍ തിരുവനന്തപുരത്തെ സിപിഐയുടെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്നു രാമചന്ദ്രന്‍ നായര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :