ഗോവയില്‍ കല്യാണത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഒരു ചെറിയ സംസ്ഥാനമെന്ന നിലയില്‍ ഗോവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ കൂടി ഇത്തരത്തില്‍ വഴികാട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Last Modified വ്യാഴം, 11 ജൂലൈ 2019 (12:32 IST)
വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി മുതല്‍ ഗോവയില്‍ ദമ്പതിമാര്‍ക്ക് എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വിശ്വജിത്ത് വ്യക്തമാക്കി. മണ്‍സൂണ്‍ സെക്ഷനില്‍ നിയമസഭയില്‍ ഇത് അവതരിപ്പിക്കുമെന്നും വിശ്വജിത് പറഞ്ഞു.

ഒരു ചെറിയ സംസ്ഥാനമെന്ന നിലയില്‍ ഗോവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ കൂടി ഇത്തരത്തില്‍ വഴികാട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് മുമ്പ് 2006- ലും ഇത്തരത്തില്‍ വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. ഇതു സംബന്ധിച്ച ശിപാര്‍ശ നിയമ വകുപ്പിന്റെ കീഴിലാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :