അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ജൂലൈ 2021 (17:53 IST)
അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം ഏർപ്പെടുത്തി
കേന്ദ്രസർക്കാർ ഉത്തരവ്. പത്ത് ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകാനും തീരുമാനമായി.
നടപ്പ് അധ്യയന വര്‍ഷം മുതല്‍ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാകും. എംബിബിഎസില്‍ 1,500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദത്തില്‍ 2,500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇത് കൂടാതെ എംബിബിഎസിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55ഓളം വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനംകൊണ്ട് ഗുണമുണ്ടാകും.