ലൗ ജിഹാദ് വിഷയം ചർച്ചയാക്കി വനിത കമ്മീഷൻ അധ്യക്ഷയും മഹാരാഷ്ട്ര ഗവർണറും: വിമർശനം ശക്തം

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (11:42 IST)
മഹാരാഷ്ട്രയിൽ ലൗ ജിഹാദ് കേസുകൾ വർധിക്കുന്നുവെന്ന വാർത്തകളുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മിൽ കൂടികാഴ്‌ച്ച നടത്തി. വനിതാ കമ്മീഷൻ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡ് സെന്ററുകളില്‍ വനിതാ രോഗികളെ പീഡിപ്പിക്കല്‍, ബലാത്സംഗം, ലൗ ജിഹാദുകളുടെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഞങ്ങളുടെ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വനിത കമ്മീഷന്റെ ട്വീറ്റ്.

അതേസമയം വനിത കമ്മീഷന്റെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളോടുള്ള ഭരണഗൂഡ നിസംഗതയ്‌ക്കൊപ്പം അവരോടുള്ള അസഹിഷ്‌ണുതയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് ട്വീറ്റിനെതിരെ പ്രതിഷേധിക്കുന്നവർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :