‘പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം’; മോട്ടോര്‍ വാഹന നിയമത്തില്‍ അയവു വരുത്തി കേന്ദ്രം

  motor vehicle act , nitin gadkari , fine amount , കേന്ദ്രസർക്കാർ , മോട്ടോർ വാഹനം , നിതിന്‍ ഗഡ്‌കരി
ന്യൂഡൽഹി| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (16:27 IST)
മോട്ടോർ വാഹനനിയമത്തിൽ ഒടുവിൽ നിലപാടിൽ അയവു വരുത്തി കേന്ദ്രസർക്കാർ. താഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. പിഴയല്ല, ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. എന്നാല്‍, പിഴത്തുക കുറച്ചാല്‍ ജനങ്ങള്‍ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മോട്ടോർ വാഹനനിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിന് കത്ത് നൽകാനിരിക്കെയാണ് കേന്ദ്ര ഗതാഗത മന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഗതാഗതനിയമ ലംഘനങ്ങൾക്കു കൂട്ടിയ പിഴത്തുക പകുതിയോ അതിൽ താഴെയോ ആയി കുറച്ചിരുന്നു.

മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ കേരളവും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :