എ ടി എമ്മുകളിലെ പൊതുജനത്തിന്റെ ക്യൂ അവസാനിക്കുന്നില്ല; ബാങ്കിന്റെ ജനല്‍ച്ചില്ലുകള്‍ ജനം അടിച്ചുതകര്‍ത്തു

ജനക്കൂട്ടം ബാങ്കിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

കരുനാഗപ്പള്ളി| Last Modified ശനി, 12 നവം‌ബര്‍ 2016 (16:29 IST)
രാജ്യത്ത് മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നില്ല. എ ടി എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ ആണ്. ഇതിനിടയിലാണ് കൊല്ലം, കരുനാഗപ്പള്ളിയിലെ വവ്വക്കാവ് എസ് ബി ടിയില്‍ ചില്ലറക്ഷാമത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തത്.

വന്‍നിര ആയിരുന്നു രാവിലെ എട്ടുമണി മുതല്‍ നോട്ട് മാറാനും അക്കൌണ്ടില്‍ പണം പിന്‍വലിക്കാനുമായി ബാങ്കിലെത്തിയത്. എന്നാല്‍, 12 മണിയോടെ ബാങ്കിലെ പണം തീര്‍ന്നു. രാവിലെ മുതല്‍ കാത്തു നിന്നവര്‍ക്ക് പണം നല്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

ഉപഭോക്താക്കളുടെ പ്രശ്നത്തെ തുടര്‍ന്ന് കൊല്ലത്തെ പ്രധാനശാഖയില്‍ ഉച്ചയ്ക്കു ശേഷം പണമെത്തിച്ച് നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ബാങ്കിന്റെ വാതില്‍, ജനല്‍ ഗ്ലാസുകള്‍ എന്നിവ തകര്‍ന്നു.
സംഭവം നടന്നയുടന്‍ ഓച്ചിറ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍, ബാങ്കിന് ഉണ്ടായ നഷ്‌ടം പരിഹരിച്ചോളാമെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുക്കാതെ മടങ്ങി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :