രാജ്യത്ത് പാചകവാതക സിലിണ്ടറിന് വിലകൂട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (11:53 IST)
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക ആവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടറിന്റെ വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വര്‍ധിച്ചു.

രാജ്യാന്തരവിപണിയിൽ വില കൂടിയതാണ് ഇന്ത്യയിലും വില വർധൽപ്പിക്കാൻ കാരണമായതെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.കൂടിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിപണി കൊവിഡ് പ്രതിസന്ധിയിലായതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ നേരത്ത് താഴ്‌ന്നിരുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇതാദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :