പുതുവർഷത്തിലെ ആദ്യ അടി, എൽപിജി വാണിജ്യ സിലിണ്ടറിന് 111 രൂപ വർധനവ്

LPG
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജനുവരി 2026 (12:16 IST)
രാജ്യത്ത് എല്‍പിജി വാനിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 111 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. വില വര്‍ധനവ് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 14 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.


ദില്ലി, മുംബൈ,കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. ദില്ലിയില്‍ 1580.50 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്
ഇനി 1691.50 രൂപ നല്‍കണം.ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.5 രൂപയായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെന്നൈയിലാണ്. കൊല്‍ക്കത്തയില്‍ 1684 രൂപയായിരുന്നത് 1795 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1531.5 രൂപയ്ക്ക് ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടറിന് 1642.5 രൂപയായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :