പീഡനം ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം: അസം ഖാന്‍

പീഡനം ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ വീടിന് പുറത്തിറങ്ങാതിരിക്കണമെന്ന് അസംഖാൻ

Azam Khan, UP, അസം ഖാന്‍, യു പി, യോഗി ആദിത്യനാഥ്
ലക്നോ| സജിത്ത്| Last Modified തിങ്കള്‍, 29 മെയ് 2017 (10:14 IST)
നാണമില്ലാത്ത ആളുകള്‍ വന്ന് ഉപദ്രവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോകാതെ സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയി ഒതിങ്ങിയിരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എംഎല്‍എയുമായ അസം ഖാന്‍. കഴിഞ്ഞ ദിവസം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി കുറ്റവാളികൾ തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അസംഖാന്റെ ഈ വിവാദ പരാമർശം.

പല സ്ഥലങ്ങളിലും സ്ത്രീകള്‍ സുരക്ഷിതരല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അവർ കൂടുതൽ ശ്രദ്ധാലുക്കളാകണം. ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോകുന്നത് പെണ്‍കുട്ടികൾ പരമാവധി ഒഴിവാക്കണമെന്നും അസംഖാൻ പറയുന്നു. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് പീഡനങ്ങളും കൊലപാതകങ്ങളും കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :