ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

ശ്രീനഗർ| Rijisha M.| Last Modified ശനി, 4 ഓഗസ്റ്റ് 2018 (12:54 IST)
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കാറിലെത്തിയ ആൾ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ വീട്ടിലെ വസ്തുക്കൾ അടിച്ചുതകർക്കുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അവരെയും മറികടന്ന് പോകുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ഇയാൾ മരിക്കുകയുമായിരുന്നു. സംഭവസമയത്ത് ഫാറൂഖ് അബ്ദുല്ല വീട്ടിലുണ്ടായിരുന്നില്ല.

അതിക്രമിച്ചുകടന്നയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :