അഭിറാം മനോഹർ|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (11:30 IST)
സെപ്റ്റംബര്‍ 14 ഞായറാഴ്ച ഏഷ്യാകപ്പില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 4 നിയമ വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങള്‍ കളിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭീകരാക്രമണത്തില്‍ സാധാരണക്കാരായ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.നിരവധി സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. അവരുടെ ജീവത്യാഗങ്ങളെ വിലക്കുറച്ച് കാണരുത്. ദേശീയ താത്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ് മത്സരമെന്നും പാകിസ്ഥാനുമായി കളിക്കുന്നത് സൈനികരുടെ ജീവത്യാഗത്തെ വിലക്കുറച്ച് കാണുന്നത് പോലെയാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.