അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവിന് നിർണായകം, ലോകകപ്പിന് മുൻപായുള്ള അവസാന ലാപ്പിനൊരുങ്ങി ഇന്ത്യ, ആദ്യ ടി20യ്ക്കുള്ള സാധ്യത ഇലവൻ
- Virat Kohli : ഈ ഫിറ്റ്നസ് വെച്ച് കോലിയ്ക്ക് 45 വയസ്സ് വരെ കളിക്കാം: സൈമൺ ഡൗൾ
- തുടർച്ചയായി പരിക്ക്, വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ബാഡ്മിൻ്റൺ ഇതിഹാസം സൈന നെഹ്വാൾ
- Gold Price : കുതിപ്പ് തുടർന്ന് സ്വർണ വില, പവന് വില 1.08 ലക്ഷം രൂപയായി
- ഇന്ത്യയിലെ സ്തനാര്‍ബുദത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍: ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു!
ഭാവിയില്‍ അമേരിക്കന്‍ ഇടപെടലുകള്‍ പണിയാകും?, ട്രംപിന്റെ ഗാസ പദ്ധതിയില്‍ തീരുമാനമെടുക്കാതെ ഇന്ത്യയും ഫ്രാന്‍സും
ഗാസയുടെ യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപകല്പന ചെയ്ത ബോര്‍ഡ് ഓഫ് പീസ് സംരഭത്തില്‍ നിലപാടെടുക്കാതെ ഇന്ത്യയും ഫ്രാന്‍സും. സംരഭത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തുമ്പോള്‍ സമാധാന ബോര്‍ഡില്‍ ക്ഷണിക്കുന്നതും ഒപ്പം പാകിസ്ഥാനും ഇതേ പദ്ധതിയില്‍ പങ്കാളിയാണ് എന്നതും ഇന്ത്യയ്ക്ക് എതിര്‍പ്പുള്ള കാര്യങ്ങളാണ്.
ബോര്‍ഡിന്റെ ചാര്‍ട്ടര്‍ ഗാസയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ നോയേല്‍ ബാരോട്ട് പങ്കുവെയ്ക്കുന്നത്. സമാനമായി നിലവിലെ പദ്ധതി അംഗീകരിച്ച് മുന്നോട്ട് പോയാല്‍ കശ്മീര്‍ വിഷയത്തിലടക്കം മറ്റ് രാജ്യങ്ങള്‍ ഇടപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണ്. ഐക്യരാഷ്ട്രസഭയ്ക്ക് സമാന്തരമായുള്ള ചട്ടകൂടുകള്‍ ദീര്‍ഘകാല ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയും പല രാജ്യങ്ങള്‍ക്കുമുണ്ട്.