1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India sends request letter to France for 114 Rafale jets

114 റാഫേല്‍ ജെറ്റുകള്‍ക്കായി ഇന്ത്യ ഫ്രാന്‍സിന് അഭ്യര്‍ത്ഥന കത്ത് അയച്ചു; വിമാനങ്ങളില്‍ 94 എണ്ണം ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ച് രാജ്യത്ത് നിര്‍മിക്കും

India sends request
ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ കരാറിനായി ഇന്ത്യ ഫ്രാന്‍സിന് ഒരു ലെറ്റര്‍ ഓഫ് റിക്വസ്റ്റ് (LoR) നല്‍കി. നവഭാരത് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍ദ്ദിഷ്ട കരാറിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷന്‍ വിഭാഗം കഴിഞ്ഞ ആഴ്ച ഫ്രഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഭ്യര്‍ത്ഥന കത്ത് അയച്ചു. കരാര്‍ പ്രകാരം 114 റാഫേല്‍ വിമാനങ്ങളില്‍ 94 എണ്ണം ഒരു ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ച് ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
പ്രതിരോധ മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്കോ ടെന്‍ഡറിനോ ഫ്രഞ്ച് വിഭാഗം മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാര്‍ അന്തിമമാക്കും.
 
ജൂണ്‍ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് നേതൃത്വവുമായുള്ള കൂടിക്കാഴ്ചകളില്‍ റാഫേല്‍ കരാര്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ വ്യോമസേനയും ഇന്ത്യന്‍ നാവികസേനയും ഇതിനകം 62 റാഫേല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 114 ജെറ്റുകളുടെ ഒരു അധിക ഓര്‍ഡര്‍ കൂടി ലഭിച്ചാല്‍ മൊത്തം എണ്ണം 176 റാഫേലുകളായി ഉയരും. സമുദ്ര സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ 31 റാഫേല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യന്‍ നാവികസേന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
 
ആ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍, ഇന്ത്യയിലെ മൊത്തം റാഫേല്‍ ജെറ്റുകളുടെ എണ്ണം 200 കവിയാം. റഫാല്‍ വിമാനങ്ങളുടെ 50 ശതമാനവും തദ്ദേശീയമായിരിക്കും. റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സിന് പുറത്ത് നിര്‍മ്മിക്കുന്നത് ഇതാദ്യമായിരിക്കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലെബനനെ ഇനി തൊടരുത്, ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇറാൻ, ആക്രമണ മുന്നറിയിപ്പ്!