അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (15:56 IST)
ഇന്ത്യന്‍ യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടിലാകും രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക. വരും ദിവസങ്ങളില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതാകും പുതിയ ട്രെയിന്‍. കോട്ട- നാഗ്ദ സെക്ഷനില്‍ നടന്ന ഹൈ സ്പീഡ് ട്രയലില്‍ മണിക്കൂറില്‍ 180 കിമീ വേഗത കൈവരിച്ചാണ് ട്രെയിന്‍ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഇതില്‍ 11 ത്രീ ടയര്‍ എസി കോച്ചുകള്‍(611 സീറ്റുകള്‍), 4 ടൂ ടയര്‍ എസി കോച്ചുകള്‍(188 സീറ്റുകള്‍), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകള്‍ ഉണ്ടാകും). ആകെ 823 പേര്‍ക്കാകും യാത്ര ചെയ്യാനാവുക.
ടിക്കറ്റ് നിരക്കുകള്‍
ത്രി ടയര്‍ എസി: 2300 രൂപ
ടു ടയര്‍ എസി : 3000 രൂപ
ഫസ്റ്റ് ക്ലാസ് എസി :3600 രൂപ നിരക്കിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയുന്ന കവച് സാങ്കേതികവിദ്യയും അടിയന്തിര ഘട്ടങ്ങളില്‍ ഡ്രൈവറുമായി സംസാരിക്കാന്‍ സാധിക്കുന്ന ടോക്ക് ബാക്ക് സംവിധാനവും ട്രെയിനുകളില്‍ ഉണ്ടാകും. ഓട്ടോമാറ്റിക് ഡോറുകള്‍,വിശാലമായ ഉള്‍വശം, വായുസഞ്ചാരമുള്ള ഇന്റീരിയര്‍, എയറോഡൈനാമിക് ഡിസൈന്‍ എന്നിവയും പ്രത്യേകതകളാണ്.