രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ നാലുലക്ഷത്തിനുമുകളില്‍ തന്നെ; നാലായിരം കടന്ന് പ്രതിദിന മരണനിരക്ക്

ശ്രീനു എസ്| Last Modified ശനി, 8 മെയ് 2021 (12:38 IST)
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 4,01,078 പേര്‍ക്ക്. കൂടാതെ രോഗം മൂലം 4,187 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,18,609 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 2,18,92,676 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം 2,38,270 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിലവില്‍ 37,23,446 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 16.73 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായി വാക്‌സിന്‍ സ്വാകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :