വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടിത്തം; 40ലധികം ബോട്ടുകള്‍ കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (11:44 IST)
വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടിത്തം. 40ലധികം ബോട്ടുകള്‍ കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി 11.30-യോടെയായിരുന്നു സംഭവം.

തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിലാണ് ആദ്യം തീപിടിച്ചത്. ഇതില്‍ നിന്നും തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീപടര്‍ന്നുവെന്ന് പോലീസ് പറയുന്നു. 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :