ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും

നിലവില്‍ യൂറോപ്യന്‍ വസ്ത്ര വിപണിയില്‍ ഇന്ത്യയുടെ വിഹിതം വെറും 3 ശതമാനം മാത്രമാണ്.

PM Modi with Antonio Costa and Ursula von der Leyen
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (17:54 IST)
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) പ്രാബല്യത്തില്‍ വരുന്നതോടെ ദക്ഷിണേഷ്യന്‍ വ്യാപാര രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുകയാണ്. യൂറോപ്യന്‍ വസ്ത്രവിപണീയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന മേധാവിത്വം ഇന്ത്യ സ്വന്തമാക്കുമോ എന്നാണ് ബംഗ്ലാദേശും പാകിസ്ഥാനും ഭയക്കുന്നത്. ഇവയ്ക്ക് പുറമെ ആഭരണങ്ങള്‍,തുകല്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയും കരാറോടെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിലവില്‍ പാകിസ്ഥാന്‍ യൂറോപ്യന്‍ യൂണിയന്റെ ജിഎസ്പി പ്ലസ് (Generalised Scheme of Preferences Plus) പദവി വിനിയോഗിച്ച് തങ്ങളുടെ തുണിത്തര കയറ്റുമതിയുടെ 75 ശതമാനവും യൂറോപ്പിലേക്കാണ് അയയ്ക്കുന്നത്. ബംഗ്ലാദേശും
നികുതിയില്ലാതെയാണ് യൂറോപ്പില്‍ വസ്ത്രങ്ങള്‍
എത്തിക്കുന്നത്. എന്നാല്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ FTA നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും


നിലവില്‍ യൂറോപ്യന്‍ വസ്ത്ര വിപണിയില്‍ ഇന്ത്യയുടെ വിഹിതം വെറും 3 ശതമാനം മാത്രമാണ്. എന്നാല്‍ 2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് യൂറോപ്പില്‍ നിന്ന് ഇന്ത്യ ലക്ഷ്യമിടുന്നത്. വസ്ത്രം, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യയ്ക്ക് ഉല്‍പാദന ശേഷിയും ഗുണമേന്മയും ഉണ്ട്. നികുതി തടസ്സം നീക്കിയാല്‍ വിപണി പിടിച്ചടക്കാന്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.


വ്യാപാര വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ FTA പ്രാബല്യത്തില്‍ വന്നാല്‍ പാകിസ്ഥാന് വാര്‍ഷിക 2-3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നഷ്ടപ്പെടും. ബംഗ്ലാദേശിന് 4-5 ബില്യണ്‍ ഡോളറിന്റെ തിരിച്ചടിയും ഉണ്ടായേക്കും.രണ്ട് രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയില്‍ വസ്ത്ര വ്യവസായം നട്ടെല്ലായതിനാല്‍ തൊഴില്‍ നഷ്ടവും ഗുരുതരമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :