ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

അതുപോലെ പാകിസ്താന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്.

jail
jail
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 ജനുവരി 2026 (08:45 IST)
ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. അതുപോലെ പാകിസ്താന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ എല്ലാവര്‍ഷവും തടവുകാരുടെ പട്ടിക കൈമാറുന്നത്. പട്ടികയ്ക്ക് പുറമേ പാക്കിസ്ഥാനില്‍ ശിക്ഷപൂര്‍ത്തിയാക്കിയ 167 ഇന്ത്യക്കാരുടെ മോചനം എത്രയും പെട്ടെന്ന് വേണം എന്നുള്ള ആവശ്യം കൂടി ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.

കൂടാതെ പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള 35 പേര്‍ക്ക് ഇതുവരെ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ ഒന്നും നല്‍കാന്‍ പാക്കിസ്ഥാന്‍ അനുവദിച്ചിട്ടില്ല. ഇവര്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള അനുമതി നല്‍കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :