1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India’s Mega Push for Energy Security: Govt Directs Oil Firms to Maintain 30-Day LPG Reserves

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

lpg cylinder
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെയും ഹോര്‍മുസില്‍ തുടരുന്ന ഉപരോധത്തിന്റെയും സാഹചര്യത്തില്‍ രാജ്യത്തെ ഇന്ധനസുരക്ഷ ഉറപ്പാക്കാന്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
 
 കുറഞ്ഞത് 30 ദിവസത്തേക്കാവശ്യമായ പാചകവാതക ശേഖരം കരുതിവെയ്ക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയമ്മ് ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണകമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്കാവശ്യമായ പാചകവാതകത്തില്‍ 90 ശതമാനവും 40 ശതമാനം ക്രൂഡ് ഓയിലും 65 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണ്. നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെയാണ് കമ്പനികള്‍ക്ക് ശേഖരം വര്‍ധിപ്പിക്കാനായുള്ള നിര്‍ദേശം.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മാസപ്പടി കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി