കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ റെസ്റ്റോറന്റ് ഉടമയുടെ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (16:11 IST)
കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ റെസ്റ്റോറന്റ് ഉടമയുടെ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഫെബ്രുവരി 17നാണ് യുവാവിന് വെടിയേറ്റത്. ആകാശ് മേറ എന്നയുവാവ് പത്തുദിവസമായി എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

ശ്രീനഗര്‍ സിറ്റിയിലെ തന്റെ പിതാവിന്റെ റെസ്റ്റോറന്റിലെ കൗണ്ടറില്‍ ഇരിക്കവെയാണ് യുവാവിന് വെടിയേറ്റത്. ശ്രീനഗറിലെ പ്രശസ്തമായ വെജിറ്റേറിയന്‍ റസ്റ്റോറന്റാണ് ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :