ഫോണ്‍ ചോര്‍ത്തല്‍ വിവാദം: പാര്‍ലമെന്റ് ഇന്നും സംഘര്‍ഷത്തിലാകും

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (08:03 IST)
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും സംഘര്‍ഷത്തിലാകും. രാഹുല്‍ഗാന്ധിയുടെ ഫോണ്‍ വിവരങ്ങള്‍ കൂടി ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് പ്രതിപക്ഷം ശക്തമായി സര്‍ക്കാരിനെതിരെ തിരിയുന്നത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കേണ്ടിവരും. മന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയെന്നാണ് വിവാദം.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് അമിത് ഷാ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ മോശമായി ചിത്രികരിക്കാനാണ് ഇത്തരം ശ്രമമെന്ന് കേന്ദ്ര ഐടി മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായതെന്നാണ് ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :