കൊവിഡിൽ തകർന്ന് മഹാരാഷ്ട്രയും ഡൽഹിയും, ഇന്ന് 83,000ത്തിലധികം കേസുകൾ, മരണം അഞ്ഞൂറിലേറെ

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (20:45 IST)
മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് അതിരൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 പേർ സംസ്ഥാനത്ത് മരണപ്പെട്ടു.

സംസ്ഥാനത്ത് ഇതുവരെ 37,03,584 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 59,551 പേർ മഹാരാഷ്ട്രയിൽ മാത്രം മരണപ്പെട്ടു. നാഗ്‌പൂരിലും,മുംബൈയിലും,താനെയിലും പൂനെയിലുമെല്ലാം കൊവിഡ് വ്യാപനം രൂക്ഷമാണ്.

അതേസമയം രാജ്യതലസ്ഥാനത്ത് 19,486 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 141 പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷമായി. 11,793 പേരാണ് ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :