ഇന്ധന വില വർധന മഹാസങ്കടകരം: കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്ന് നിർമല സീതാരാമൻ

അഭിറാം മനോഹർ| Last Modified ശനി, 20 ഫെബ്രുവരി 2021 (15:45 IST)
ഇന്ധന വില വർധന കുഴപ്പം പിടിച്ച പ്രശ്നമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രത്തിന് മാത്രമായി പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണിത്. കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില പിടിച്ചുനിർത്താൻ നികുതി കുറയ്‌‌ക്കാൻ തയ്യാറാകണം. ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ രാജ്യമാകെ ഒരൊറ്റ വിലയാകും.ഇതോടെ സംസ്ഥാനങ്ങളും കേന്ദ്രവും വെവ്വേറെ നികുതി പിരിക്കുന്നതൊഴിവാക്കാം. ഇതിന് സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം. താൻ ഒരു കേന്ദ്രമന്ത്രി മാത്രമാണെന്നും തനിക്ക് മാത്രമായി ഒന്നും ഇക്കാര്യത്തിൽ ചെയ്യാൻ സാധിക്കില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :