രക്ഷാബന്ധൻ ദിനത്തിൽ ഡൽഹിയിലെ സഹോദരിമാർക്കുള്ള എന്റെ സമ്മാനം ഇതാ: വമ്പൻ പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ !

Last Modified വ്യാഴം, 15 ഓഗസ്റ്റ് 2019 (12:57 IST)
ഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി ആം ആദ്മി സർക്കാർ. ഈ വർഷം ഒക്ടോബർ 29 മുതൽ ഡൽഹിയിലെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് നേരത്തെ തന്നെ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.

രക്ഷാ ബന്ധൻ ദിനത്തിൽ ഡൽഹിയിലെ സഹോദരിമാർക്കുള്ള തന്റെ സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകൾക്ക് സർക്കർ ബസ്സുകളിൽ സൗജന്യ യാത്ര അനുവദിച്ചതായി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയത്. ഡൽഹി ട്രാൻസിറ്റ് കോർപ്പരേഷന്റെ ബസുകളിലും ക്ലസ്റ്റർ ബസുകളിലുമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഡൽഹി നിവാസികൾക്ക് 200 യൂണിറ്റുവരെ വൈദ്യുതി സൗജന്യമായി നൽകും എന്ന പ്രഖ്യാപനമാകും ഡൽഹി സർക്കാർ ഇനി നടപ്പിലാക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :