1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Govt slashes subsidized cylinder under Ujjwala scheme to 4

പണി കിട്ടിയതറിഞ്ഞോ ജനങ്ങളെ.., സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലാക്കി ചുരുക്കി കേന്ദ്രം

പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്.

lPG Cylinder
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സബ്‌സിഡിയോടെ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഒരു വര്‍ഷം 9ല്‍ നിന്നും നാലാക്കി കുറച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും ആഗോള വിപണിയില്‍ ദവീകൃത പെട്രോളിയം ഗ്യാസ് വില ഉയര്‍ന്നതുമാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
 
 പുതിയ തീരുമാനപ്രകാരം പ്രധാനമന്ത്രി ഉജ്ജ്വല്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആദ്യ 4 റീഫില്ലുകള്‍ സിലിണ്ടറിന് 642 രൂപ നിരക്കില്‍ ലഭിക്കും. ഇത് അന്താരാഷ്ട്ര വിലയേക്കാള്‍ 60 ശതമാനം കുറഞ്ഞ തുകയാണ്. പദ്ധതിയുടെ ഭാഗമല്ലാത്തവര്‍ക്ക് ഒരു സിലിണ്ടറിന് 942 രൂപയാണ് നല്‍കേണ്ടി വരിക. 2016 മെയ് മാസത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോഗ്രാം സബ്‌സിഡിയുള്ള 12 എല്പിജി സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇത് ഒന്‍പതാക്കി ചുരുക്കിയത്.ALSO READ: ഇന്നുമുതല്‍ രാജ്യത്ത് ഗ്യാസ് സിലിണ്ടര്‍ വിലയില്‍ മാറ്റം: കൊല്‍ക്കത്തയില്‍ വര്‍ധിച്ചത് 1,147 രൂപ, എല്‍പിജി വിലകള്‍ ഇതാ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അന്ന് എതിർത്തു, ഇന്ന് ഹെലികോപ്റ്റർ വേണം; മലക്കംമറിഞ്ഞ് സതീശൻ