1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Government official killed in Pakistan shelling in Jammu and Kashmir

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

രചൗരിയില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് രാജകുമാര്‍ താപ്പ.

Rajkumar
Rajkumar
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് കൊല്ലപ്പെട്ടത്. രചൗരിയില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് രാജകുമാര്‍ താപ്പ.
 
ഷെല്ലാക്രമണത്തില്‍ ഇദ്ദേഹത്തിന്റെ വീട് ഉള്‍പ്പെടെ തകര്‍ന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. അതേസമയം പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ സിന്ദാബാദെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട 19 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ പൂനയില്‍ വച്ചാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൗസര്‍ബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി. 
 
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയും ബാധിക്കുന്ന നടപടി, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവര്‍ത്തി ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പെണ്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും'; പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ