'രാഹുല്‍ ഗാന്ധിക്ക് എല്ലാം കുട്ടിക്കളി, സോണിയ ഗാന്ധിക്ക് പോലും റോളില്ല'; പൊട്ടിത്തെറിച്ച് ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ നിന്ന് പടിയിറക്കം !

2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല

രേണുക വേണു| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (12:41 IST)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പടിയിറക്കം രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്ന് ആസാദ് തുറന്നുപറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഉത്തരവാദിത്തമില്ല. എല്ലാം കുട്ടിക്കളിയായാണ് കാണുന്നത്. തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെടുന്നു. സോണിയ ഗാന്ധിക്ക് പോലും പാര്‍ട്ടിയില്‍ റോള്‍ ഇല്ലാതായെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ ഒന്‍പത് വര്‍ഷമായി ചവറ്റുകൊട്ടയിലാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :