രോഗികൾ കുറഞ്ഞത് താൽക്കാലികം; രണ്ടാംതരംഗം ഉണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധർ, സ്ഥിതി കൂടുതൽ രൂക്ഷമായേക്കാം

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (11:37 IST)
ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടകുന്ന കുറവ് താൽക്കാലികം മാത്രമെന്ന് വിദഗ്ധർ. ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും. രണ്ടാം തരംഗം ഉണ്ടായാൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കം എന്നും വിദഗ്ധർ ചുണ്ടിക്കാട്ടുന്നു. ഉത്സവ കാലത്ത് അലംഭാവം കാണിച്ചാൽ നിയന്ത്രിയ്ക്കാനാവാത്ത തരത്തിൽ രോഗവ്യാപനം ഉണ്ടാകും എന്നും വിദഗ്ധധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ശൈത്യകാലത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ട്. ഒട്ടുമിക്ക വൈറസുകളും ശ്വാസകോശത്തെ കുടുതലും ബാധിയ്ക്കുന്നത് ശൈത്യ കാലത്താണ്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തള്ളിക്കളയാനാകില്ല. ചിലപ്പോൾ ആദ്യത്തെ കൊവിഡ് വ്യാപനത്തേക്കാൾ രണ്ടാം തരംഗം കൂടുതൽ മാരകമായി മാറാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉത്സവ കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിയ്ക്കുന്നതിൽ വീഴ്ച വരുത്തരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നറിയിപ്പ് നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :