മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും: തരുൺ ഗൊഗോയ്

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 23 ഓഗസ്റ്റ് 2020 (13:45 IST)
ഗുവാഹത്തി: മുൻസുപ്രീംകോടതി ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിലെ ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്. അടുത്ത അസം തെരെഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കന്നവരുടെ കൂട്ടത്തിൽ രഞ്ജൻ ഗൊഗോയ് ഉള്ളതായി തനിയ്ക്ക് വിവരം ലഭിച്ചു എന്നാണ് തരുൺ ഗൊഗോയിയുടെ വെളിപ്പെടുത്തൽ.

'മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കായി ബിജെപി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഞ്ജന്‍ ഗൊഗോയ് ഉണ്ടെന്നാണ് എനിയ്ക്ക് ലഭിച്ച വിവരം. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തന്നെയാണ് ഞാനും കരുതുന്നത്. ഏത് പദവിയിലെത്താനുള്ള രാഷ്ട്രീയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. രാജ്യസഭയിലേക്ക് പോകാന്‍ മടികാണിയ്ക്കാത്ത അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പരസ്യമായി ഇറങ്ങുന്നതിന് എന്താണ് തടസമെന്നും തരുണ്‍ ഗൊഗോയ് ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :