മഹാരാഷ്ട്രയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (10:21 IST)
മഹാരാഷ്ട്രയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഹിന്‍ഗോളിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര് സ്‌കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്. നേഷണല്‍ സെന്റര്‍ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്.

എന്‍സിഎസ് നല്‍കുന്ന വിവരമനുസരിച്ച് രാവിലെ 5.09ന് അഞ്ചുകിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. അതേസമയം ഭൂചലനത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :