1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. E85 fuel india cheaper than petrol 5000 pumps flex fuel vehicles

രാജ്യത്ത് ഇന്ന് മുതൽ ഇ 85 ഇന്ധനം, 5000ത്തോളം സ്പെഷ്യൽ പമ്പുകൾ, പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവ്

രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

E85 Fuel
രാജ്യത്തെ ഇന്ധനവിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന് ഇ 85. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 പെട്രോളിനേക്കാള്‍ വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
ഡല്‍ഹി പുസ റോഡിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് രാജ്യത്ത് ആദ്യമായി ഇ85 ഇന്ധനം വിതരണം ആരംഭിക്കുന്നത്. ഇന്ധനത്തിന്റെ വില ഇന്ന് പുറത്തുവിടും. പ്രത്യേക രൂപകല്പന ചെയ്ത ഫ്‌ലെക്‌സ്- ഫ്യൂവല്‍ വാഹനങ്ങളില്‍ മാത്രമെ ഇവ ഉപയോഗിക്കാനാവു. ആദ്യഘട്ടത്തില്‍ ഡല്‍ഹി- എന്‍സിആര്‍, മുംബൈ- പുനെ- നാഗ്പൂര്‍ കോറിഡോറുകളിലായി 100 ഇ85 വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡിസംബറോടെ ഇത് 500 ആക്കും. 2027 അവസാനത്തോടെ 5000 എണ്ണമാക്കാനാണ് പദ്ധതി. 
 
ഇ85 ഇന്ധനത്തിന് അനുയോജ്യമായുള്ള ആദ്യ ഫ്‌ലെക്‌സ് ഫ്യൂവല്‍ കാറായി മാരുതി സുസുക്കി വാഗണ്‍ആര്‍ ഫ്‌ലെക് ഫ്യൂവലിന് പുറമെ ഹീറോ മോട്ടോകോര്‍പ് 2 ഫ്‌ലക്‌സ് ഫ്യൂവല്‍ ബൈക്കുകളും പുറത്തിറക്കിയിട്ടുണ്ട്. ഡീസലും സമാനമായ രീതിയില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാനുള്ള സാധ്യതയും രാജ്യം പരിഗണിക്കുന്നുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മഴ തകർക്കും ':നാളെ മുതൽ അതിതീവ്ര മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറിടങ്ങളിൽ ഓറഞ്ച്