'പുരുഷന്മാർ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് പറയാനാവുമോ?: തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് നടി രമ്യ

Divya spandana, Supreme court, Stray dogs, Rape, ദിവ്യ സ്പന്ദന, സുപ്രീം കോടതി, തെരുവ് നായ, ബലാത്സംഗം
രേണുക വേണു| Last Modified വെള്ളി, 9 ജനുവരി 2026 (08:47 IST)
ബെംഗളൂരു: തെരുവ് നായ്ക്കളും പൊതു സുരക്ഷയും സംബന്ധിച്ച സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെ വിമര്‍ശിച്ച് മുന്‍ ലോക്സഭാ എംപിയും നടിയുമായ (രമ്യ) രംഗത്ത്. സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ
സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനമാണ് രമ്യ നടത്തിയത്.

'ഒരു പുരുഷന്റെ മനസ്സ് വായിക്കാന്‍ കഴിയില്ല. അവന്‍ എപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന്
പറയാനാവില്ല അതുകൊണ്ട് എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണോ? എന്നാണ് ദിവ്യ സ്പന്ദന ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചത്.
തെരുവ് നായ്ക്കളും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളും പൊതു റോഡുകളില്‍ സ്വതന്ത്രമായി വിഹരിക്കുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാകുമെന്ന് ആര്‍ക്കാണറിയുക എന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചത്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ദിവ്യ സ്പന്ദനയുടെ പ്രതികരണം.

മുന്‍ ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും നിരവധി തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലും വാക്‌സിനേഷന്‍ നല്‍കുന്നതിലും പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ജഡ്ജിമാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും കോടതി പരാമര്‍ശിച്ചു. നിയമം പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് നിയുക്ത ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ സുപ്രീം കോടതി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :