ടൂൾകിറ്റ് കേസ്: ദിശ രവിക്ക് ജാമ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (16:51 IST)
ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥ്തി പ്രവർത്തക ദിശ രവിയ്‌ക്ക് ജാമ്യം. അറസ്റ്റിലായി ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഡല്‍ഹി പട്യാലഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

ഫെബ്രുവരി 13ന് ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പോലീസ് ദിശ രവിയെ അറസ്റ്റ് ചെയ്‌തത്.കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്‍പന ചെയ്തതിനാണ് ദിശയെ അറസ്റ്റ് ചെ‌യ്‌തത്.രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :