കൊവിഡ് ബാധിച്ച് ഡല്‍ഹിമുന്‍ ക്രിക്കറ്റ് താരം മരിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 30 ജൂണ്‍ 2020 (09:04 IST)
കൊവിഡ് ബാധിച്ച് ഡല്‍ഹിമുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ദോബാല്‍ മരിച്ചു. 52വയസായിരുന്നു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് താരം ഇത്തരത്തില്‍ മരിക്കുന്നത്. ഡല്‍ഹിയിലെ പ്രശസ്തമായ സോണറ്റ് ക്ലബ്ബിന്റെ താരമായിരുന്നു ദോബാല്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദോബാലിന് കൊവിഡ് ടെസ്റ്റു നടത്തുകയും നാലാമത്തെ ടെസ്റ്റില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

രോഗം സ്ഥിരീകരിക്കാന്‍ വൈകിയതിനാല്‍ പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇത് നടത്താന്‍ രോഗം ഭേദമായ ആളിന്റെ രക്തം വേണമായിരുന്നു. ഇതിനായി ഗൗതം ഗംഭീറും ആകാശ് ചോപ്രയും സോഷ്യല്‍ മീഡിയകളില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഡല്‍ഹിയിലെ അറിയപ്പെടുന്ന ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹി അണ്ടര്‍ 23 ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്ന ദോബാല്‍.

ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ സിദ്ധാന്ത് രാജസ്ഥാന്റെ ഫസ്റ്റ് ക്ലാസ് താരമാണ്. ഇളയമകന്‍ ഏക്നാശ് ഡല്‍ഹി അണ്ടര്‍ 23 ടീം അംഗമാണ്. ദോബാല്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന വീരേന്ദര്‍ സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും മിഥുന്‍ മന്‍ഹാസിന്റെയുമെല്ലാം അടുത്ത സുഹൃത്തുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :